കോതമംഗലം: രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയ രഞ്ജിത് ജോസിന് ജന്മനാട്ടില്‍ പൗരസ്വീകരണം നല്‍കി. രാജ്യത്തിന് വേണ്ടി സിങ്കപ്പൂരില്‍ വച്ച് നടന്ന പതിനാറാമത് ഏഷ്യ പെസഫിക് ഷിറ്റോറിയു ചാമ്പ്യന്‍ഷിപ്പില്‍ ഇരുപത്തേഴോളം രാജ്യങ്ങളോട് പോരാടി ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി രാജ്യത്തിന് അഭിമാനമായി മാറിയ കോതമംഗലം ഊന്നുകല്‍ സ്വദേശി രഞ്ജിത് ജോസിന് കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്‌ക്വയറില്‍ പൗരസ്വീകരണം നല്‍കി. പൗരസമിതി ചെയര്‍മാന്‍ അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി പീച്ചക്കര അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മനോജ് ഗോപി,വൈസ് പ്രസിഡന്റ് ജിജി പുളിക്കല്‍, റെനി കാക്കനാട്ട്, ടി.പി. മേരിദാസ്, ജോര്‍ജ്ജ് മനയാനി പുറത്ത്, കെ.എ.സൈനുദ്ദീന്‍ ബേസില്‍ ചെങ്കര, ബോബി മണിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
