നെല്ലിക്കുഴി: വിദേശത്ത് നേഴ്സിങ് ജോലിയിലുളള മാതാവ് പെരുന്നാള്‍ കോടി വാങ്ങാന്‍ അയച്ച് നല്‍കിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകള്‍. നെല്ലിക്കുഴി നെല്ലിമറ്റം അജാസ് യൂസഫാണ് മക്കളായ ഫിദാ ഫാത്തിമയ്ക്കും മിര്‍സുവിനും,അയിറക്കുമായി പെരുന്നാള്‍ ഡ്രസുകള്‍ വാങ്ങാനായി അയച്ച് നല്‍കിയ പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കോതമംഗലം എം.എല്‍.എ ശ്രി .ആന്‍റണി ജോണിന് കൈമാറിയത്. ഇവരുടെ മാതാവായ ജിന്‍സി അജാസ് മൂന്നുമാസമായി കാനഡയില്‍ നേഴ്സിങ്ങ് ജോലി ചെയ്ത് വരികയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി,സി.പി.ഐ (എം) നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം മജീദ് ,ഏരിയ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് സെക്രട്ടറി എന്‍.ബി യൂസഫിന്‍റെ മകനാണ് അജാസ്.
