മൂവാറ്റുപുഴ : നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിന് ഭിക്ഷ നല്‍കേണ്ട അവസ്ഥയിലാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലം സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം കുത്തഴിഞ്ഞ നിലയിലായി. സപ്ലൈകോയില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഭിക്ഷ നല്‍കല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അസാധാരണ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിന് യാതൊരു കാര്യവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടകുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കെഎം സലിം, ഹിപ്‌സണ്‍ ഏബ്രഹാം, മുഹമ്മദ് റഫീഖ്, കെ.കെ ഉമ്മര്‍, കെ.ഒ ജോര്‍ജ്, ഷിബു പരീക്കന്‍, പോള്‍ ലൂയിസ്, മാത്യൂസ് വര്‍ക്കി, സാബു പി. വാഴയില്‍, കെപി ജോയി, കെ.എം മാത്തുക്കുട്ടി, സജി ടി. ജേക്കബ്, പി.എ അബ്ദുള്‍ സലാം, കബീര്‍ പൂക്കടാശേരി, കെ.വി കമാലുദ്ദീന്‍, തോമസ് ഡിക്രൂസ്, പി.പി ജോളി, പി.എം അസീസ്, കെ.എസ് കബീര്‍, കെ. ഭദ്രപ്രസാദ്, എല്‍ദോസ് പി.പോള്‍, സജി പായിക്കാട്ട്, ഹനീഫ രണ്ടാര്‍, ജോജി കുറുപ്പുമഠം, ഒ.വി ബാബു, സമീര്‍ കോണിക്കന്‍, എം.സി വിനയന്‍, സാറാമ്മ ജോണ്‍, സിന്ധു ബെന്നി, പി. രജിത, മിനി എല്‍ദോ, റീന സജി, ബിജു കുര്യാക്കോസ്, സാജു കുന്നപ്പിള്ളി, ജിബി മണ്ണത്തുക്കാരന്‍, അജി സാജു, നിസ മൊയ്തീന്‍, ടി.എ കൃഷ്ണന്‍ക്കുട്ടി, ജോയി കെ.വി, എന്‍.എം നാസര്‍, പി.പി അലി, എബി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.