കോതമംഗലം: വൈദ്യുതി ചാർജ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് കെ.സി. മാത്യു അധ്യക്ഷനായി. മുന്‍ നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. ജിജി സാജു, ചന്ദ്രലേഖ ശശിധരന്‍, സീതി മുഹമ്മദ്, ബേസില്‍ തണ്ണിക്കോട്ട്, ശശി കുഞ്ഞുമോന്‍, ബഷീർ ചിറങ്ങര, അനില്‍ രാമന്‍ നായര്‍,പി.ആര്‍. അജി,പരീദ് പട്ടമ്മാവുടി, അലി പടിഞ്ഞാറേച്ചാലി, സുരേഷ് ആലപ്പാട്ട്, പി.വി. മൈതീന്‍, ഗോപി നാടുകാണി, പ്രഹ്ലാദന്‍ കുട്ടമ്പുഴ, കെ.വി. ആന്റണി, ബേബി സേവ്യര്‍, കെ.എം. സലീം, ജിജോ കവളങ്ങാട്, സി. കെ. ജോർജ്,റസാഖ് നേര്യമംഗലം, എം.എസ്. നിബു, കെ.ഇ. കാസിം, ഗുണവതി ശിവദാസന്‍, കാസിം തങ്കളം, ബേബി മൂലയില്‍, കെ.പി. കുഞ്ഞ്, എ.ടി. ലൈജു, ജോണി മാറാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
