പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം,വാളാച്ചിറ റോഡിൽ മക്കമസ്ജിദ് ജംക്ഷനിൽ തുടങ്ങി മണിക്കിണർ വരെയുള്ള ഒരു കിലോമീറ്ററോളമുള്ള റോഡ് മഴക്കാലം തുടങ്ങിയതോടെ തകർന്ന് തരിപ്പണമായി.മാത്രമല്ല. ഒരു രീതിയിലും ഈ വഴിയിലൂടെയുള്ള കാൽനടയാത്ര ദുരിതവുമാണ്. വാർഡിലെ 200 ൽ പരം കുടുംബങ്ങൾക്ക് ഉള്ള ഏക സഞ്ചാര മാർഗ്ഗം ഈ റോഡ് മാത്രമാണ്. പ്രദേശത്തെ രണ്ട് ആരാധനാലയങ്ങളിലേക്ക് പ്രാർത്ഥനക്ക് പോകാൻ നിരവതി പേർ ആശ്രയിക്കുന്ന ഏക റോഡാണിത്. പഞ്ചായത്ത് ഭരണസമിതി ,പൊതുമരാമത്ത് അധികാരികൾ എന്നിവരോട് ഈ റോഡിന്റെ ശാപമോക്ഷത്തിനായി പരാതി പറഞ്ഞ് മടുത്തെന്ന് പ്രദേശവാസികൾ പറഞ്ഞു. എത്രയും പെട്ടെന്ന് ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ തകർന്ന റോഡിൽ കൂവ കൃഷിയിറക്കി പ്രതിക്ഷേധിച്ചു.
