പോത്താനിക്കാട് : ആളില്ലാതിരുന്ന വീടിന് തീപിടുത്തമുണ്ടായി. തൃക്കേപ്പടിയില്‍ പോഞ്ചാലില്‍ പി.ആര്‍ ശിവന്റെ വീടിനാണ് ഇന്ന് പുലര്‍ച്ചെ 5 ഓടെ തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ മേശ, കസേര, കട്ടില്‍, അലമാര, എന്നിവ കൂടാതെ മറ്റു ഗൃഹോപകരണങ്ങളും, സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണമായി കത്തി നശിച്ചു.വീടിന്റെ അടുക്കളയൊഴികെയുള്ള എല്ലാ മുറികളിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ശബ്ദം കേട്ട് ഓടികൂടിയ പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ശിവനും ഭാര്യ മേനകയും മകന്‍ ഉണ്ണിയും മലയാറ്റൂരിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ഞായറാഴ്ച പോയിരിക്കുകയായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവന്‍ പറഞ്ഞു. പോത്താനിക്കാട് പോലീസ് സ്ഥലം സന്ദര്‍ശിച്ചു മേല്‍നടപടികള്‍ സ്വീകരിച്ചു.
