കോതമംഗലം : വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ആൾ അറസ്റ്റിൽ. കടവൂർ നാലാം ബ്ലോക്കിൽ പുളിമൂട്ടിൽ വീട്ടിൽ തൗഫീക്ക് (38) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷം വീട് കോളനി ഭാഗത്ത് മനോജിനെയാണ് വീട്ടിൽ കയറി കത്തികൊണ്ട് ദേഹോപദ്രവമേൽപ്പിച്ചത്. വ്യക്തിപരമായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എസ്.ഐമാരായ ജിയോ മാത്യു, എം.സി.എൽദോസ്, എ.എസ്.ഐ ടിറ്റോ പീറ്റർ, എസ്.സി.പി.ഒ ഗിരീഷ് കുമാർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
