പോത്താനിക്കാട്: പോത്താനിക്കാട് ഇല്ലിച്ചുവട് ഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയോട് അപമര്യദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. പുളിന്താനം താനത്തു പറമ്പിൽ വീട്ടിൽ മനോജ് ജോസ് (48) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൃദ്ധയെ ഉപദ്രവിച്ചപ്പോൾ നിലവിളിച്ചതിനെ തുടർന്ന് ഇറങ്ങിപ്പോയ ഇയാൾ അൽപം കഴിഞ്ഞ് വീണ്ടും എത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ വൃദ്ധയുടെ സഹോദരനെയും, മകനെയും ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. എസ്.ഐ മാരായ ജിയോ മാത്യു, എം.സി എൽദോസ്, എ.എസ്.ഐ കെ. എം മൊയ്തീൻ കുട്ടി, സി.പി. ഒമാരായ റോബിൻ തോമസ്, എം. അനസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



























































