Connect with us

Hi, what are you looking for?

CRIME

യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ച ആയവന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

പോത്താനിക്കാട്: ഭിന്നശേക്ഷിക്കാരി യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ച ആയവന സ്വദേശിയെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മറ്റൊരു ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയയാൾ കൂടിയാണ്. വീട്ടുകാർ ആരും ഇല്ലാതിരുന്ന സമയം നോക്കി ഭിന്നശേഷിക്കാരി യുവതിയെ വീട്ടിൽ കയറി പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ ആയവന പഞ്ചായത്തിൽ കാലാമ്പൂർ സിദ്ധൻപടിയിൽ നിന്നും പുളിന്താനം മുള്ളാട് വെട്ടിത്തറ നസീറിന്റെ വാടക വീട്ടിൽ താമസിക്കുന്ന ചേന്നിരിക്കൽ വീട്ടിൽ ചന്ദ്രൻ മകൻ സജി (46) യെയാണ് പോത്താനിക്കാട് സി.ഐ.നോബിൾ മാനുവലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇയാൾ മുൻപ് മറ്റൊരു ഭിന്നശേഷിക്കാരി യുവതിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും സമാനമായ മറ്റൊരു പീഢനശ്രമം നടത്തിയത്. അന്വഷണസംഘത്തിൽ എസ്.ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പൻ, ജാസ്മിൻ, ജിസൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!