മുവാറ്റുപുഴ : ഇക്കഴിഞ്ഞ എട്ടാം തിയതി മുവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് നേതാവിന്‍റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡിനെ തുടർന്ന് പോലീസിന്‍റെ കൃത്യനിർവഹണം തടസ്സപെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കൽ വീട്ടിൽ മുഹമ്മദ് റഫീഖ് (37), മുവാറ്റുപുഴ രണ്ടാർ കരയിൽ മലേകുടിയിൽ വീട്ടിൽ എം എ ഹാരിസ് (36), പെരുമ്പാവൂർ വെങ്ങോല പോഞ്ഞാശ്ശേരി കണ്ണെമ്പിള്ളി വീട്ടിൽ നൗഷാദ് (49), മുളവൂർ പെഴക്കാപ്പിള്ളി വഴക്കനകുടി വീട്ടിൽ ഇബ്രാഹിം (47) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്‌പെക്ടർ കെ.ജെ.പീറ്ററിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന് പോലീസ് അറിയിച്ചു.



























































