കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിലെ പൂച്ചക്കുത്ത് – മൈലാടുംകുന്ന് ഒലിപ്പാറ റോഡിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സിജി ആൻറണി സ്വാഗതം പറഞ്ഞു . ബ്ലോക്ക് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷമാരായ മേരി പീറ്റർ, സിബി പോൾ, മെമ്പർമാരായ എസ് എം അലിയാർ, ടി കെ കുമാരി, സി പി ഐ ( എം ) പിണ്ടി മന ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു പി നായർ ,ഭൂതത്താൻകെട്ട്
ബ്രാഞ്ച് സെക്രട്ടറി സി കെ ഷൈജൻ ,സി എസ് ആന്റണി ,സിനി മാധവൻ,ലയ,മഞ്ജു ജിനു, ലിജി വിനോദ്, മഞ്ജു എൽദോസ് എന്നിവർ പ്രസംഗിച്ചു. .
