Connect with us

Hi, what are you looking for?

CHUTTUVATTOM

എസ്എൻഡിപി യോഗം പിണ്ടിമനശാഖാ: ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചുമതലയേറ്റെടുക്കലും നടന്നു

കോതമംഗലം: എസ്എൻഡിപി യോഗം പിണ്ടിമനശാഖാ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചുമതലയേറ്റെടുക്കലും നടന്നു. ശാഖാ ഹാളിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എ.സോമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് എം.ബി തിലകൻ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ എം.കെ ചന്ദ്ര ബോസ്, വനിതാ സംഘം ശാഖാ സെക്രട്ടറി ഷേർളി രവി തുടങ്ങിയവർ പ്രസംഗിച്ചു.നൂറു കണക്കിന് പ്രവർത്തകരുടെ സാന്നിദ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യൂണിയൻ സെക്രട്ടറി പി. എ സോമൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഭാരവാഹികളായി എം അനിൽകുമാർ (പ്രസിഡൻ്റ്), എം.കെ മഹിപാൽ (വൈസ് പ്രസിഡൻ്റ്) എം.കെ കുഞ്ഞപ്പൻ (സെക്രട്ടറി) എ.പി ബൈജു ( യൂണിയൻ കമ്മറ്റി അംഗം) കമ്മറ്റി അംഗങ്ങളായി. പി.കെ സുകുമാരൻ, എം.പി രാജേഷ്, വി.ഡി മോഹനൻ, ഇ.കെ ചന്ദ്രൻ ,സി.കെ ബിജു, വിജയൻ സി.കെ, വേലായുധൻ നാരായണൻ പഞ്ചായത്ത് കമ്മറ്റിറി അംഗങ്ങളായി ദീപ രവി, സജി റ്റി.കെ, ഉണ്ണീഷ് രാമചന്ദ്രൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എംപ്ലോയ്സ് ഫോറംശാഖ കൺവീനർ സി.പി മനോജ് സ്വാഗതവും ശാഖാ പ്രസിഡൻ്റ് എം അനിൽകുമാർ നന്ദിയും പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ്...