കോതമംഗലം : കേരള സർക്കാർ മണ്ണ് പരൃവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പ് എറണാകുളം ജില്ലയിൽ പിണ്ടിമന പഞ്ചായത്തിലെ 8,9 വാർഡുകളിൽ ഉൾപ്പെടുന്ന പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡിൽ നിന്നും 1.5 കോടി രൂപ ചെലവാഴിച്ച് ആർ ഐ ഡി എഫ് – XXll ഉൾപ്പെടുത്തി പൂർത്തീകരിച്ച പദ്ധതിയുടെ ആസ്തി കൈമാറ്റം ആയപ്പാറ അംഗണവാടിയിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ മഞ്ജു എസ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു വിജയനാഥ്,വാർഡ് മെമ്പർ റ്റി കെ കുമാരി,കമ്മറ്റി മെമ്പർ ജോർജുകുട്ടി,കൃഷി ഓഫീസർ ഇൻചാർജ് മനോജ് ഇ എം,കൺവീനർ ജോണിക്കുട്ടി എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ സ്വാഗതവും ചെയർമാൻ ചന്ദ്രശേഖരൻ കൃതജ്ഞതയും പറഞ്ഞു.
