കോതമംഗലം : ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ ഓർമപ്പെരുന്നാളിന് കബർവണങ്ങി അനുഗ്രഹം തേടാൻ ഇന്ന് വിശ്വാസികളുടെ പ്രവാഹം. ഹൈറേഞ്ചിൽ നിന്നുള്ള കാൽനട തീർത്ഥാടകരാണ് ആദ്യമെത്തിയത്. ഇന്നലെ യാത്ര തിരിച്ച തൂക്കുപാറ, കല്ലാർ, രാജകുമാരി, രാജാക്കാട്, വെള്ളത്തൂവൽ, തോപ്രാംകുടി, പണിക്കൻകുടി, മുരിക്കാശ്ശേരി, കമ്പിളികണ്ടം, ആയിരമേക്കർ, കൂമ്പൻപാറ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം കെ എസ് ആർ ടി സി കവലയിൽ എത്തിച്ചേർന്നത്. തീർത്ഥാടകരെ ഇടവക വികാരി ജോസ് പരത്തുവയലിലും കോതമംഗലം എം എൽ എ ആന്റണി ജോണും പള്ളി കമ്മറ്റിക്കാരും ചേർന്ന് സ്വീകരിച്ചു. ഇന്നും നാളെയുമായി പതിനായിരക്കണക്കിന് തീർത്ഥാടകരാണ് പള്ളിയിൽ എത്തുന്നത്.

You must be logged in to post a comment Login