പെരുമ്പാവൂർ: ഇന്ന് രാവിലെ പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ വൺവേ റോഡ് തിരിയുമ്പോഴാണ് പാലുമായി പോയ കർഷകന്റെ സൈക്കിൾ ടോറസിനടിയിൽ പെട്ടത്. വല്ലം കപ്പേള ആപ്പാടൻ ഔസേഫ് (67) ആണ് മരണപ്പെട്ടത്. ഭാരവാഹനത്തിന്റെ അടിയിൽപ്പെട്ട ജോസഫ് തൽക്ഷണം മരണപ്പെടുകയായിരുന്നു. പ്രാഥമിക നടപടി ക്രമങ്ങൾക്കായി മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
