പെരുമ്പാവൂർ: സ്ക്കൂട്ടർ മോഷ്ടാവ് പെരുമ്പാവൂരിൽ പോലീസ് പിടിയിൽ. ചെന്നൈ തിരുവള്ളൂർ ചിന്നകോളനി പെരുമാൾ കോവിൽ സ്ട്രീറ്റിൽ ശരവണൻ (23) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇയാൾ പെരുമ്പാവൂരിൽ നിന്ന് രണ്ട് സ്ക്കൂട്ടറുകളാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ എറണാകുളത്ത് നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മോഷണ കുറ്റത്തിന് ചെന്നെയിൽ ജയിലിലായിരുന്ന ഇയാൾ ഈ വർഷമാണ് പുറത്തിറങ്ങിയത്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ എം.ബി.സുബൈർ, ജീമോൻ.കെ.പിള്ള എന്നിവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്
