പെരുമ്പാവൂർ : കൂവപ്പടി ഗ്രാമ പഞ്ചായത്ത് ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി 25 പൊതു ചിറകളിൽ 1 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ഉൾനാടൻ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ചേരാനല്ലൂർ മുട്ടുച്ചിറയിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് പഞ്ചായത്തുതല ഉദ്ഘാടനം അഡ്വ എൽദോസ് കുന്നുപ്പിള്ളി MLA നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മെമ്പർ മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി. സുനിൽ പഞ്ചായത്തംഗങ്ങളായ രമ്യ വർഗീസ്, സിനി എൽദോ , മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. പൗലോസ് എം.പി. പ്രകാശ്, പി.വി. മനോജ് വനജ ബാലകൃഷ്ണൻ , സിജി പുളിക്ക ലാൻ അക്വാ കൾച്ചർ കോർഡിനേറ്റർ ജീൻസി എന്നിവർ പങ്കെടുത്തു.
കട്ല, രോഹു, മൃഗാൾ എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ജില്ലയിൽ ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതി പ്രകാരം വ്യക്തികളുടെ ജലാശയങ്ങൾക്കുള്ള മത്സ്യവിത്തുകൾ മുൻപ് വിതര ണം നടത്തിയിരുന്നു.