മൂവാറ്റുപുഴ: സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞയാള്‍ പിടിയില്‍. പഴങ്ങനാട് പലചരക്ക്കട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ ആളെ പോലീസ് പിടികൂടി. ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് (27) ആണ് പോലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയാണ്. പലചരക്ക്കട നടത്തുന്ന വത്സയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കഴിഞ്ഞ മാസം കടയിൽ കയറി പൊട്ടിച്ചെടുത്ത് മോട്ടോർസൈക്കിൾ കടന്നുകളയുകയായിരുന്നു ഇയാള്‍. സംഭവം നടന്ന ഉടനെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും മറ്റും നിരീക്ഷിച്ച് അന്വേഷണ സംഘം നടത്തിയ വ്യപക തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്.
മാല പൊട്ടിച്ചതുമായി ബന്ധപെട്ട് മൂവാറ്റുപുഴ, എടത്തല, പെരുമ്പാവൂർ പുത്തൻകുരിശ് എന്നിവിടങ്ങളിലും പിടിച്ചുപറിക്കാന്‍ ശ്രമം നടത്തിയതിന് പാലക്കാടും, കുന്നത്തുനാടും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കൂടാതെ തമിഴ്നാട്ടില്‍ വാഹന മോഷണ കേസിലും പ്രതിയാണ് ഇയാള്‍. എസ്.പി കാര്‍ത്തിക്കിന്റെ നേതൃതത്തിൽ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഇ.പി.റെജി, തട്ടിയിട്ടപറമ്പ് പോലീസ് ഇൻസ്പെക്ടർ കെ.എസ്.സുരേഷ് കുമാർ, കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ വി.റ്റി.ഷാജൻ, എസ്.സി.പി.ഒ മാരായ മനാഫ്, അഫ്സൽ, നിഷാദ് സി.പി.ഒ മാരായ ഇബ്രാഹിംകുട്ടി, ഷെമീർ, സന്ദീപ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.