പെരുമ്പാവൂർ : വായ്പ നൽകിയ പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞ് യുവാവിനെ ഹോട്ടലിൽ വിളിച്ചു വരുത്തി മർദ്ദിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (29) നെയാണ് കോടനാട് പോലീസ് പിടികൂടിയത്. കുറിച്ചിലക്കോട് സ്വദേശി ഡാർവിനാണ് മർദ്ദനമേറ്റത്. ഡാർവിൻ ഇടനിലക്കാരനായി നിന്ന് ഡാർവിന്‍റെ സുഹൃത്തിന് അജിത്തിൽ നിന്ന് വാങ്ങി നൽകിയ പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഡാർവിനെ കുറിച്ചിലക്കോടുള്ള ഹോട്ടലിന്‍റെ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മുറിയിലുണ്ടായിരുന്ന അജിത്തും സംഘവും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി പത്തോളം കേസിൽ ഉൾപ്പെട്ട ആളാണ്. കോടനാട് സബ്ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസ്, ദേവസി, സീനിയർ സിപിഒ പ്രസീൻ രാജ്, ജോസ് മാത്യു , ബെന്നി ഐസക്ക്, രാജീവ് വിനോദ്, എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
