പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃഷ്ണന്‍ (17 ) എന്നിവരാണ് മരിച്ചത്. Pusulabet Giriş
ശനി വൈകിട്ട് 6.30 ന് കീഴില്ലം കനാല്‍ പാലം ജംഗ്ഷന് സമീപമായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ബൈക്ക് മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയില്‍ മുവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന ആംബുലന്‍സില്‍ Pusulabet Güncel Giriş ഇടിച്ച് പിന്നിലുണ്ടായിരുന്ന കാറിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഉടന്‍ ആംബുലന്‍സില്‍ തന്നെ യുവാക്കളെ പെരുമ്പാവൂര്‍ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.


























































