പെരുമ്പാവൂർ : സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം സി റോഡിലെ പ്രധാന പാലമായ കാലടി പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത് സംബന്ധിച്ച് ശ്രീ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. കാലടി സമാന്തര പാലത്തിന് 4200 ലക്ഷം രൂപയ്ക്കുള്ള ഉള്ള സർക്കാർ ഭരണാനുമതി ഉണ്ടായിരുന്നതായി എംഎൽഎ സബ്മിഷനിലൂടെ ചൂണ്ടിക്കാണിച്ചു. ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ് , പി.രാജീവ് എന്നിവരുടേയും തന്റേയും റോജി ജോണിന്റേയും അൻവർ സാദത്തിന്റേയും കലക്ടറുടേയും സാനിദ്ധ്യത്തിൽ പരിഹരിച്ചിരുന്നതായി അദ്ദേഹം നിയമസഭയെ അറിയിച്ചു .പാലം ഡിസൈൻ കഴിഞ്ഞ് പൂർണതോതിലുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതായും സാങ്കേതിക നടപടികൾ പൂർത്തീകരിച്ചതായും ശ്രീ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പറഞ്ഞു.
