പെരുമ്പാവൂർ : ബൈക്ക് യാത്രക്കാരെ വഴിയിൽ തടഞ്ഞ് നിറുത്തി കൊലപെടുത്താൽ ശ്രമിച്ചയാൾ പിടിയിൽ. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ കൊടികാട്ട് വീട്ടിൽ അജേഷ് (35) ആണ് കാലടി പോലീസിന്‍റെ പിടിയിലായത് . രാത്രി ഒമ്പത് മണിയോടെ സുഹൃത്തുമൊത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ്, മഞ്ഞപ്ര യിൽ ബാറിന് സമീപം വച്ച് തടഞ്ഞ് നിർത്തി ബെക്ക് ഒടിച്ചിരുന്ന ജോബിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിക്ക് അങ്കമാലി, അയ്യമ്പുഴ, കാലടി, പുത്തൻവേലിക്കര, നെടുമ്പാശ്ശേരി എന്നീ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട് .ഇൻസ്പെക്ടർ ബി.സന്തോഷ്, എസ് ഐ മാരായ റ്റി.ബി.ബിബിൻ, പി.ജെ.ജോയി എ.എസ്.ഐ അബ്ദുൾ സത്താർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
