പെരുമ്പാവൂർ: കാലടി പാലം യാഥ്യാർത്ഥത്തിലേക്ക് 31.30 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തീയായിയതായി
അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യും റോജി M ജോൺ MLA എന്നിവർ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം സി റോഡിലെ പ്രധാന പാലമായ കാലടി പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത് സംബന്ധിച്ച് ടെണ്ടർ നടപടികൾ പൂർത്തീയതായി MLA മാർ അറിയിച്ചു. നിർമ്മാണം രണ്ട് വർഷത്തിനകം പൂർത്തിയാക്കണെമെന്നാണ് കരാറിലെ മറ്റൊരു പ്രധാന വ്യവസ്ഥ .
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിനൽ പെരിയറിന് കുറുകെയുള്ള കാലടി പാലത്തിന് അര നൂറ്റാണ്ടിലെ പഴക്കമുണ്ട്. MC റോഡ് വഴി തെക്കൻ മേഖലയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഗതാഗത കുരുക്ക് ഇല്ലാതെ ഇനി യാത്ര ചെയ്യുവാൻ സാധിക്കും.
ഭൂമിയേറ്റെടുക്കൽ നടപടികൾക്കുള്ള ഉത്തരവ് 2022 ജനുവരി മാസം ലഭ്യമായതോടെ അപ്രോച്ച് റോഡിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകളെ നേരിട്ട് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ കാര്യങ്ങൾ ബോധ്യപെടുത്തിതോടെ ഭൂവുടമകൾ സ്വമേധയാ ഭൂമി വിട്ടു കൊടുക്കാനുള്ള ധാരണപത്രം ജില്ലാ കളക്ടർക്കു കൈമാറി..പുതിയ പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചുകൊണ്ട് പെരുമ്പാവൂർ മണ്ഡലത്തിലെ ചേലമാറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലവും, കാലടി വില്ലേജിൽ 5 സെന്റ് സ്ഥലം ആണ് നിർദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത് സ്ഥലം വിട്ടു കൊടുക്കുന്ന വ്യക്തികൾക്ക് നീയമപരമായ മുഴുവൻ ആനുകല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.
ഇതോടെ പല പ്രധാന പദ്ധിതികളിലും ദുഷ്ക്കരമാകുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ടെണ്ടർ നടപടിക്ക് മുന്നേ പൂർത്തീയായത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്.
ഭരണാനുമതി തുകയിൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപാ LOC പ്രൊപ്പോസൽ സമർപ്പിച്ച് സ്ഥലമേറ്റെടുപ്പ് തഹസീൽദാർക്ക് ലഭ്യമാക്കുകയും ചെയ്തു
ടൂറിസം ഇടത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കാലടിക്ക് ഒരു മുതൽക്കൂട്ടായി പുതിയ പാലം മാറും. ആദിശങ്കര ജന്മഭൂമിയായ കാലടിയിൽ സംസ്കൃത സർവ്വകലാശാല, പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി, കോടനാട് ആനക്കളരി, കാഞ്ഞൂർ പള്ളി, തിരുവൈരാണിക്കുളം തുടങ്ങിയ പ്രസിദ്ധ സ്ഥലങ്ങൾ കാലടിയ്ക്ക് അടുത്താണ് സ്ഥിതിചെയ്യുന്നത്. ഗതാഗത കുരുക്ക് കുറയ്ക്കാൻ പുതിയ പാലം വരുന്നത്തോടെ ഏറെ സഹായകരമാകും.
കാലടി ശ്രീ ശങ്കര പാലത്തിന് ബലക്ഷയം മൂലം പുതിയ പാലത്തിന് 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കാലടി പാലത്തിന്റെ ഭരണപരമായ തടസം നീങ്ങിക്കൊണ്ടാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഈ പ്രദേശത്ത് അതിർത്തി തിരിച്ചു കല്ലുകൾ സ്ഥാപിച്ചു. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഈ വർഷം മധ്യത്തോടെ പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് സമയബന്ധിതമായി പണികൾ പൂർത്തികരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് അഡ്യ. എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.