പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭയിലുമായി 84 ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 1.45 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭ്യമായത്. 39 സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറ നിർമ്മാണം പൂർത്തിയായി. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളോട് ചേർന്ന് സ്ഥാപിക്കുന്ന ലൈറ്റുകൾക്ക് വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നത് അവസാന ഘട്ടത്തിലാണ്.
പെരുമ്പാവൂർ നഗരസഭയിൽ കാഞ്ഞിരക്കാട് പള്ളിപ്പടി, പാറപ്പുറം, കെഎസ്ആർടിസി ജംഗ്ഷൻ, പട്ടാൽ, താലൂക്ക് ആശുപതി ജംഗ്ഷൻ, കടുവാൾ, അയ്യപ്പ ക്ഷേത്രത്തിന് മുൻവശം, സൗത്ത് വല്ലം, വല്ലം കമ്പനിപ്പടി, പൂപ്പാനി, ഒന്നാം മൈൽ, കുഴിപ്പിള്ളി കാവ്, വല്ലം കപ്പേളപ്പടി, അശമന്നൂർ പഞ്ചായത്തിൽ ഓടക്കാലി, പയ്യാൽ, നൂലേലി പള്ളിപ്പടി, ഓടക്കാലി കമ്പനിപ്പടി, കല്ലിൽ ലൈബ്രറി, പുന്നയം അമ്പലപടി, നൂലേലി അമ്പലം പടി, പനച്ചിയം വടക്കേ കവല, ഓടക്കാലി ആശുപത്രിക്ക് സമീപം, വണ്ടമറ്റം , കൂവപ്പടി പഞ്ചായത്തിൽ ഉതുപ്പാൻ കവല, കൂവപ്പടി ജംഗ്ഷൻ, കിഴക്കേ ഐമുറി, തൊടപറമ്പ്, ചെട്ടിനട അമ്പലംപടി, ആലാട്ടുചിറ, കോടനാട് പള്ളിപ്പടി, തോട്ടുവ, കൊല്ലംപടി കവല, കൃഷ്ണൻ കുട്ടി കവല, മാവേലിപ്പടി ഒക്കൽ പഞ്ചായത്തിൽ ചേലാമറ്റം അമ്പലത്തിന്റെ മുൻവശം, ഇടവൂർ അമ്പലം, താന്നിപ്പുഴ, സൊസൈറ്റി കവല, സിദ്ധൻ കവല, ആന്റോപുരം,ഇർഷാദ് മദ്രസ, എസ്.ഡി കോൺവെന്റ്, നടുപ്പിള്ളിത്തോട് മുടക്കുഴ പഞ്ചായത്തിൽ ത്രിക്കേപ്പാറ, തുരുത്തി, മുടക്കുഴ കവല, പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, ചുണ്ടക്കുഴി രായമംഗലം പഞ്ചായത്തിൽ കുറുപ്പംപടി ബ്ലോക്ക് ജംഗ്ഷൻ, വൈദ്യശാലപ്പടി, നെല്ലിമോളം, നങ്ങേലിപ്പടി, കീഴില്ലം അമ്പലപ്പടി, പുല്ലുവഴി ജംഗ്‌ഷനിൽ രണ്ടെണ്ണം, കുറുപ്പംപടി ബസ്‌സ്റ്റാൻഡ്, കുറുപ്പംപടി എസ്ബിഐ ക്ക് മുൻവശം, കൂട്ടുമഠം അമ്പലത്തിന് മുൻവശം, നവജീവൻ കവല, കീഴില്ലം ഹൈസ്‌കൂൾ ജംഗ്ഷൻ, സി.എസ്.ഐ കവല, പുത്തൂരാൻ കവല, വട്ടക്കാട്ടുപടി റേഷൻ കട ജംഗ്ഷൻ, മനക്കപടി വേങ്ങൂർ പഞ്ചായത്തിൽ ക്രാരിയേലി, നേടുങ്ങപ്ര ഷാപ്പുംപടി, കണ്ണംപറമ്പ്, ചൂരത്തോട്, വേങ്ങൂർ പള്ളിത്താഴം, മേക്കപ്പാല, നേടുങ്ങാപ്ര കനാൽപാലം, പുന്നയം കവല വെങ്ങോല പഞ്ചായത്തിൽ തണ്ടേക്കാട്, കണ്ടന്തറ, മുണ്ടങ്കരപുരം, നായർ പീടിക, ആരോഗ്യ മാതാ ദേവാലയം, പെരുമാനി, വട്ടത്തറപ്പടി, മരോട്ടിചുവട്, മിനികവല, ഓണംകുളം, കുറ്റിപ്പാടം, ആനിക്കാമറ്റം എആർഎ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ആദ്യഘട്ടത്തിൽ അനുമതി ആയത്.