Connect with us

Hi, what are you looking for?

AGRICULTURE

പശുക്കളുടെ തോഴൻ പദ്മശ്രീ ജയറാമിനു ജന്മനാട്ടിൽ സ്‌നേഹാദരം.

പെരുമ്പാവൂർ: അഭിനയ രംഗത്തെ മികവിനൊപ്പം കാര്‍ഷികരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച് സംസ്ഥാന സർക്കാരിന്റെ 2021-ലെ കർഷക പുരസ്കാരത്തിനർഹനായ നടൻ ജയറാമിന് നാട്ടുകാരുടെ സ്നേഹാദരം. കോടനാട് സർവ്വീസ് സഹകരണ ബാങ്ക്, താരത്തെ ആദരിക്കുകയും മെമ്പർഷിപ്പ് നൽകുകയും ചെയ്തു. സിനിമയ്ക്കു പുറമെ ആന പരിപാലനത്തിലും ചെണ്ടയിലും ജയറാമിനുള്ള കമ്പം പണ്ടേ പ്രസിദ്ധമാണ്. എന്നാൽ അധികമാർക്കും അറിയാതിരുന്ന ജയറാമിന്റെ താത്പര്യങ്ങളിൽ ഒന്നാണ് പശുപരിപാലനം. പെരുമ്പാവൂർ തോട്ടുവ പെരിയാർ തീരത്തിനോടടുത്ത് മംഗലഭാരതി ആശ്രമത്തിനോട് ചേർന്നുള്ള ജയറാമിന്റെ ആനന്ദ് ഫാംസ് അക്ഷരാർത്ഥത്തിൽ ഗോശാല തന്നെയാണ്.

മുത്തശ്ശി ആനന്ദവല്ലിയമ്മാളിന്റെ പേരുതന്നെ ജയറാം ഫാമിനിട്ടു. പന്ത്രണ്ട് വർഷംമുമ്പ് അഞ്ചു പശുക്കളുമായി തുടങ്ങിയ സംരംഭം. ആറേക്കറോളം പുരയിടത്തിൽ നൂറോളം പശുക്കളെ കെട്ടിയിട്ടു വളർത്താതെ അഴിച്ചുവിട്ട് കരുതലോടെ പരിപാലിയ്ക്കുന്നതിൽ ജയറാം ബദ്ധശ്രദ്ധനാണ്. വെച്ചൂര്‍, ജഴ്സി പശുക്കളും ഫാമില്‍ വളരുന്നു. എച്. എഫ് ഇനം പശുക്കളാണ് കൂടുതല്‍. ഗംഗ, യമുന തുടങ്ങി നദികളുടെ പേരുകളാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. ക്ഷീരമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യം കൂടി ജയറാമിനുണ്ട്. പഴവർഗ്ഗങ്ങൾ, തെങ്ങ്, ജാതി, വാഴ, തീറ്റപ്പുല്ല് എന്നിവയ്ക്ക് പുറമെ നെൽകൃഷിയും പരീക്ഷിക്കുന്നുണ്ട്.

ക്ഷീര സംരംഭകരിലേക്ക് സർക്കാർ പദ്ധതികൾ വേ​ഗത്തിലെത്തിക്കാൻ ‘ഡയറി നെക്സ്റ്റ്’ എന്ന സെമിനാർ പരമ്പരയുമായി കാലിത്തീറ്റ നിർമ്മാതാക്കളായ കേരള ഫീഡ്സ് മുന്നിട്ടിറങ്ങി തിരുവന്തപുരം ആനയറയിലെ കർഷകഭവനം-സമേതിയിൽ ഈ മാസം 23ന് ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കമ്പനി ബ്രാൻഡ് അംബാസഡറും ഡയറി സംരംഭകനുമായ ജയറാമും എത്തുന്നുണ്ട്. കോടനാട് സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, സിപിഎം ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽ, വാർഡ് മെമ്പർ ബിന്ദു കൃഷ്ണകുമാർ, ബോർഡ് മെമ്പർമാരായ പി. കെ. പരമേശ്വരൻ, മുരളി ജി., ടി.എസ്‌. സുധീഷ്, പി.എ. സന്തോഷ്കുമാർ, ഇ.പി. ബാബു, ഓമന ശശി, സുമ ഉദയൻ, സെക്രട്ടറി നീതു ജി. കൃഷ്ണൻ, കെ.എ. ജയനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കോടനാട് സർവ്വീസ് സഹകരണബാങ്ക് ഭരണസമിതി നടൻ ജയറാമിനെ ആദരിച്ചപ്പോൾ.

You May Also Like

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!