പെരുമ്പാവൂർ : പെരുമ്പാവൂരിനടുത്ത് മണ്ണൂർ കുന്നത്തോളിക്കവലയിൽ ഇന്നലെ വൈകിട്ട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. മരിച്ച രണ്ടുപേർ നെല്ലാട് സ്വദേശികളാണ്. വടക്കകം വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ യദു കൃഷ്ണൻ (21) കൊരട്ടിയിൽ നിന്നും നെല്ലാട് വന്ന് താമസിക്കുന്ന ശ്രീഹരി (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ ആരോമലിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
