കുട്ടമ്പുഴ : എംഎൽഎ പ്രൊജക്ട് “അരുത് വൈകരുത്” മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്ന ഒഴുകട്ടെ എന്റെ പുഴ മലിനമാകാതെ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇനി മുതൽ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലേയും വീടുകളും കടകളും കയറി ഹരിത കർമ്മസേനാംഗങ്ങൾ അജൈവ മാലിന്യം ശേഖച്ച് തരം തിരിച്ച് പുന ചംക്രമണത്തിനു് അയക്കും. കുട്ടമ്പുഴയുടെ ഓരം ചേർന്നൊഴുകുന്ന പെരിയാർ മലിനമാകാതിരിക്കാൻ, മാലിന്യമില്ലാത്ത നല്ല നാട് ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന “ഒഴുകട്ടെ എന്റെ പുഴ മലിനമാകാതെ ” പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. ഓരോരുത്തരും സ്വയം ഹരിത കർമസേനാംഗമായി പ്രകൃതിസംരക്ഷണത്തിൽ പങ്കാളിയാകണമെന്നു് ഉദ്ഘാടന പ്രസംഗത്തിൽ ആൻറണി ജോൺ MLA ആഹ്വാനം ചെയ്തു.
കടകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ചു കൊണ്ട് എംഎൽഎ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്ത് ആദ്യമായി മാലിന്യം നീക്കം ചെയ്യുന്നതിനായി സീറോ പൊല്യൂട്ടഡ് ഇലക്ട്രിക് വാഹനം നിരത്തിലിറക്കിയത് വേറിട്ട അനുഭവമായി മാറി. ഇതു മൂലം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള മാലിന്യനീക്കം സുഗമമാകും. കുട്ടമ്പുഴ പഞ്ചാ. പ്രസിഡന്റ് സന്ധ്യ ലാലു അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ വൈസ് പ്രസി. കെ.ജെ.ജോസു്, ജോസ് ജോസഫ് മൂഞ്ഞേലി, ബെന്നി ആർട്ട് ലൈൻ, ഷീലകൃഷ്ണൻകുട്ടി, കെകെ ശിവൻ, ഫ്രാൻസീസ് ചാലിൽ, റ്റിസി ജോയി, അബ്ദുൾ ഖരീം, ഫ്രാൻസീസ് ആൻറണി, ജബ്ബാർ, എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login