കോതമംഗലം: ദേശീയ പാതയില്‍ കുത്തുകുഴി അയ്യങ്കാവിൽ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. അയിരൂര്‍പ്പാടം പൈമറ്റം വീട്ടില്‍ സാലി സേവ്യറിനാണ് (60) സാരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന് സാലി റോഡ് കുറുകെ കടക്കുമ്പോഴാണ് ബൈക്കിടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ സാലിയെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികരായ ആലുവ ഇടത്തല സ്വദേശികളായ സഹല്‍ (25), ഫാത്തിമ (21) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
