Connect with us

Hi, what are you looking for?

NEWS

ആകാശത്തും ഭൂമിയിലും മനുഷ്യർ കൈകോർത്തപ്പോൾ മജീദിന് ലഭിച്ചത് പുതു ജീവിതം.

കോതമംഗലം : ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിന് ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയിലാണ് എടവനക്കാട് സ്വദേശി അബ്ദുൽ മജീദിന് സ്ട്രോക്ക് ബാധിച്ചത്.
രാത്രി 8.45ന് എയർ അറേബ്യ വിമാനം ഷാർജയിൽ നിന്ന് പറന്നുയർന്ന ഉടനെ മജീദിന് വലതു കൈയിൽ അസ്സഹനീയമായ തരിപ്പ് തോന്നുകയും പതിയെ കൈ തളർന്നു സീറ്റിനിടയിലേക്ക് വീഴുകയും ചെയ്തു. എയർ ഹോസ്റ്റസിന്റെ സഹായത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വലതു കാലും പതിയെ തളർന്നു തുടങ്ങിയിരുന്നു. ഷാർജയിൽ ക്ലിനിക്‌ നടത്തുന്ന കോഴിക്കോട് സ്വദേശി ഡോക്ടർ ആദിൽ യാത്രക്കാരനായി വിമാനത്തിൽ ഉണ്ടായിരുന്നു.

മജീദിനെ പരിശോദിച്ച ഡോക്ടർ, സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കി അടിയന്തിര ലാൻഡിംഗ് സാധ്യമാണോ എന്നു പൈലറ്റുമായി ചർച്ച ചെയ്യുകയും എന്നാൽ കോവിഡ് കാരണം അത് അസാധ്യമാണെന്നും പകരം പരമാവധി വേഗത്തിൽ കൊച്ചിയിൽ എത്തിക്കാമെന്നും പൈലറ്റ് വാക്ക് നൽകി. അങ്ങിനെ പതിവായി എടുക്കുന്ന 4 മണിക്കൂർ 20 മിനിറ്റിനു പകരം 3 മണിക്കൂർ 25 മിനിറ്റിൽ എയർ അറേബ്യ വിമാനം നെടുമ്പാശേരിയിൽ ഇറങ്ങി. ആംബുലൻസും ഡോക്ടരും റൺവെയിലേക്ക് പാഞ്ഞെത്തി. മജീദിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് ലിസി ആശുപത്രിയിലും എത്തിച്ചു.അപ്പോഴേക്കും വലതു വശം പൂർണമായും തളർന്നിരുന്നു.

24 വർഷത്തെ പ്രവാസം കോവിഡിൽ അവസാനിച്ച് നാട്ടിലേക്ക് തിരിച്ച മജീദിന് ഇരട്ട പ്രഹരമായിരുന്നു ഈ സ്ട്രോക്ക്. എടവനക്കാട്ടെ സുഹൃത്തുക്കൾ മുഖേനെയാണ് മജീദ് ആശുപത്രിയിൽ നിന്ന് തന്നെ പീസ് വാലിയുമായി ബന്ധപ്പെടുന്നതും ഇടവേളയില്ലാതെ ചികിത്സ ആരംഭിച്ചാൽ തിരികെ ജീവിതത്തിലേക്ക് എത്താനുള്ള സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ പീസ് വാലി അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് വേഗത്തിൽ അഡ്മിഷൻ സാധ്യമായതും. പീസ് വാലിയിൽ ഒരു മാസത്തെ ചികിത്സയിലൂടെ മജീദ് ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കുകയാണ്. പ്രവാസത്തിന്റെ ഒടുവിൽ മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച പീസ് വാലിക്ക് നന്ദി പറയുമ്പോൾ മജീദിന്റെ കണ്ണുകൾ നിറയുകയാണ്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...