കോതമംഗലം : മുഖം നോക്കാതെ നീതിയുടെ വിധിയുണ്ടാകേണ്ട കോടതികളില്‍ നിന്നുപോലും പരിമിതികളുടെ നിലപാട് തുറന്ന് പറയുന്ന സാഹചര്യത്തില്‍ പൗരത്വ സമരം ജീവന്മരണ പോരാട്ടമാകുമെന്ന് പി.ഡി.പി.ജില്ല പ്രസിഡന്റ് ടി.എ.മുജീബ്റഹ്മാന്‍ പറഞ്ഞു. പിറന്ന മണ്ണില്‍ പൗരത്വം ചോദ്യം ചെയ്യപ്പെടുകയും ,ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂടം ജനതയോടുള്ള വെല്ലുവിളി തുടരുകയാണ്. നിലനില്പ് ചോദ്യം ചെയ്യപ്പെടുന്ന ജനതക്ക് പോരാട്ടമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല എന്നത് ഭരണകൂടം മറക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ”പൗരത്വം ജന്മാവകാശം , ഫാസിസ്റ്റുകളുടെ ഔദാര്യമല്ല ” എന്ന മുദ്രാവാക്യത്തില്‍ പി.ഡി.പി.മണ്ഡലം കമ്മിറ്റി നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ച ആസാദി കോര്‍ണര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ,ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര ,ജില്ല ട്രഷറര്‍ ലത്തീഫ് പള്ളുരുത്തി,റഹീം അയിരൂര്‍പ്പാടം ,അലി തുരുത്തുമ്മേല്‍,ഖാദര്‍ ആട്ടായം , കെ.എം.ഉമ്മര്‍,പി.കെ.നിസാര്‍ ,സി.പി.സുബൈര്‍ ,റ്റി.എം.സിറാജ് ,എന്‍.എ.അബ്ദുല്‍ഖാദര്‍ , കുഞ്ഞുമുഹമ്മദ് കാനാക്കുഴി, സൈഫുദ്ദീന്‍ കാട്ടാംകുഴി , മുജീബ് മുകളേല്‍ ,ഷംസുദ്ദീന്‍ കൂറ്റംവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.തനിമ കലാസാഹിത്യ വേദി അവതരിപ്പിച്ച പ്രതിഷേധത്തിന്റെ പച്ചയും കരുത്തും ഓട്ടംതുള്ളല്‍ , ആറടി മണ്ണ് -ലഘുനാടകം , പൗരത്വ ഗാനങ്ങളുമായി പാട്ടുകൂട്ടം ,കവിതാലാപനം എന്നിവയും അവതരിപ്പിച്ചു.
You must be logged in to post a comment Login