കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് ഏഴാം വാർഡിലെ വള്ളക്കടവ്,കൂറ്റംവേലി പ്രദേശത്ത് പരീക്കണ്ണി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറുകയും വീട്ടുകാരെയും വീട്ടു സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ആന്റണി ജോൺ എം എൽ എ നേതൃത്വം നൽകി.പഞ്ചായത്ത് മെമ്പർമാരായ സീനത്ത് മൈതീൻ,എ എ രമണൻ,കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, റവന്യൂ,കൃഷി,ഫയർ ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥരും,ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേർഡ് അംഗങ്ങളും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
