Connect with us

Hi, what are you looking for?

NEWS

ഓശാന നാളിൽ ഹൃദയവായ്പ്പുകൾ ഏറ്റുവാങ്ങി ആന്റണി ജോണിന്റെ പര്യടനം.

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ രാവിലെ ഇടവക ദൈവാലയമായ സെൻ്റ് ജോർജ് കത്തീഡ്രലിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം
നെല്ലിക്കുഴിപഞ്ചായത്തിൻ്റെ ഹൃദയവായ്പ് ഏറ്റുവാങ്ങി നടത്തിയ പര്യടന പരിപാടി ശ്രദ്ധേയമായി.
നെല്ലിക്കുഴി സൗത്ത് ലോക്കൽപരിധിയിലെ കുറ്റിലഞ്ഞി സൊസൈറ്റി പടിയിലായിരുന്നു തുടക്കം. കോതമംഗലത്തെ ആദ്യത്തെ കമ്യുണിസ്റ്റ് എം.എൽ.എ. ആയിരുന്ന ടി.എം.മീതിയൻ്റെ ജന്മദേശത്ത് നടന്ന പര്യാടന സ്വീകരണസമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ് ഉൽഘാടനം ചെയ്തു. പി എം അബ്ദുൾ സലാം അധ്യക്ഷനായി . ആർ അനിൽ കുമാർ ,പി എൻ ബാലകൃഷ്ണൻ പി.എം.മജീദ്, അസീസ് റാവുത്തർ, കെ എം പരീത് , സഹിർ കോട്ടപറമ്പിൽ
റഷീദസലീം, എ ആർ വിനയൻ എം.എ.മുഹമ്മദ്, ശോഭവിനയൻ, പി കെ രാജേഷ് , ബാബു പോൾ എ ബി ശിവൻ , , എ.എ.അൻഷാദ്, പി എം പരീത് , എം ഐ കുര്യാക്കോസ് , എൻ സി ചെറിയാൻ , ഷാജി പീച്ചക്കര , ശശികുമാർ, കെ കെ ജിജേഷ് , എം.ജി.പ്രസാദ്, മനോജ് ഗോപി, ടി പി തമ്പാൻ ബേബി പൗലോസ് സലാം കാ വാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ സ്ഥാനാർത്ഥിയെ ഹാരങ്ങളും പൂക്കളും പഴക്കുലകളും നൽകി സ്വീകരിച്ചു. പക്ഷാഘാതം ബാധിച്ച് കിടപ്പുരോഗിയായി കഴിയുന്ന പൂവ്വത്തൂരിലെ കുരുപ്പാക്കൽ ശ്രീധരൻ താനടക്കമുള്ള ദുരിതബാധിതരായ ജനങ്ങളെകരുതലോടെ സംരക്ഷിച്ച സർക്കാരിൻ്റെയും മുന്നണിയുടെയും പ്രതിനിധിയായ ആൻ്റണിയെ സ്വീകരിക്കാനെത്തിയത് ആവേശകാഴ്ചയായി. സർക്കാർ നൽകുന്ന പെൻഷനും ഭക്ഷണ കിറ്റും ,മരുന്നുമാണു ഏക പ്രതീക്ഷയെന്ന് ശ്രീധരൻ പറയുമ്പോൾ ഉപകാര സ്മരണയിൽ കണ്ണ് നറഞ്ഞിരുന്നു
ചെറുവട്ടൂർപാറേപീടികയിൽ മുസ്ലീംലീഗിൽ നിന്നും രാജിവച്ച് സി.പി.ഐ.എമ്മിനൊപ്പം ചേർന്ന അഡ്വ.വി.ഇ.നാസറും സഹപ്രവർത്തകരും നിരവധികൊച്ചുകുട്ടികളും സ്ഥാനാർത്ഥിയെ ഹാരമണിയിച്ചതും സെൽഫി യെടുക്കാൻ അണിനിരന്നതും സ്വീകരണത്തിന് മാറ്റുകൂട്ടി.
ചെറുവട്ടൂർ കോളനിപ്പടിയിൽ നട്ടുച്ചനേരത്തും തങ്ങളുടെ ക്ഷേമനായകനായ സാരഥിയെ കാണാൻ വീട്ടമ്മമാരുടെ വലിയ നിരയുണ്ടായിരുന്നു.

5 കോടിയുടെ ഹൈടെക് സ്കൂൾ വികസനം യാഥാർത്ഥ്യമായ ചെറുവട്ടൂർ കവലയിലും തുടർന്നുള്ള കക്ഷായിപ്പടിയിലും ഓലി തൈക്കാവ് കാഞ്ഞിരക്കാട്ട്മോളം പ്രദേശങ്ങളിലും ഉജ്വലമായ വരവേൽപ്പായിരുന്നു ലഭിച്ചത്. ഫർണീച്ചർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച നെല്ലിക്കുഴി കമ്പനിപ്പടിയിൽ വ്യാപാരികളും തൊഴിലാളികളും യുവാക്കളും ചേർന്ന് ഗംഭീര സ്വീകരണമാണ് നൽകിയത്. ഇടയ്ക്ക് ചെയ്ത മഴയിലും ആവേശവും ആരവവും നിലക്കാതെഇരുമലപ്പടി,
പഞ്ചായത്ത്പടി, നെല്ലിക്കുഴി കവല, കനാൽപാലം, അയ്യൂട്ടിപ്പടി, ചിറപ്പടി എന്നിവടങ്ങളിലടക്കം ലഭിച്ച സ്വീകരണങ്ങൾക്കുശേഷം പൂമറ്റംകവലയിലായിരുന്നു സമാപന പൊതുസമ്മേളനം.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...