Connect with us

Hi, what are you looking for?

CHUTTUVATTOM

നിരാലാംബരായ സ്ത്രീകൾക്കായി ‘നിർഭയ’ ഒരുങ്ങുന്നു.

കോതമംഗലം : സമൂഹത്തിൽ പ്രയാസമാനുഭവിക്കുന്ന സ്ത്രീകളുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമാക്കിയുള്ള ‘നിർഭയ സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രെസ്’ കോതമംഗലത്ത് നിർമാണം ആരംഭിച്ചു. നിർഭയ ഫൌണ്ടേഷന് കീഴിലെ ആദ്യ സംരംഭമാണ് വുമൺ ഇൻ ഡിസ്ട്രെസ്. കോതമംഗലം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലി ഫൌണ്ടേഷനാണ് നിർഭയ കേന്ദ്രത്തിനു ആവശ്യമായ സ്ഥലം നൽകിയത്. നിർഭയ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കും പീസ് വാലി പിന്തുണ നൽകും.

ഗാർഹിക പീഡനത്തിന് ഇരയാക്കപെട്ടവർ, വിധവകൾ, ശാരീരിക-മാനസിക പീഡനങ്ങളെ അതിജീവിച്ചവർ എന്നിങ്ങനെ വിവിധ തരത്തിലുള്ളവർക്ക് നിർഭയ ആശ്വാസമാകും. അഭയം തേടി എത്തുന്നവരെ പുനരധിവാസം നൽകി സ്വയം തൊഴിലിലൂടെ ശാക്തീകരിക്കുന്ന രീതിയാണ് നിർഭയ സ്വീകരിക്കുക. ഇതിനായി സ്ത്രീകളുടെ വസ്ത്ര നിർമാണ യൂണിറ്റ് ഉൾപ്പടെ ഈ കേന്ദ്രത്തിൽ സജ്ജമാക്കും. നിർമാണം പുരോഗമിക്കുന്ന 30000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം അടുത്ത വർഷം ഏപ്രിലിൽ പൂർത്തിയാകും. പ്രവാസിയായ
പി ബി സമീറാണ് കെട്ടിട നിർമാണം സ്പോൺസർ ചെയ്യുന്നത്.

ലോഗോ പ്രകാശന ക്യാമ്പയിനിന്റെ ഉത്ഘാടനം നിർഭയ ഫൌണ്ടേഷൻ ചെയർമാൻ കെ എം യൂസുഫ്, വൈസ് ചെയർപേഴ്സൺ സീമ ജി നായർ എന്നിവർ ചേർന്ന് പീസ് വാലി ഫൌണ്ടേഷൻ ചെയർമാൻ പി എം അബൂബക്കറിനു നിർഭയ ലോഗോ കൈമാറി തുടക്കം കുറിച്ചു.
പീസ് വാലി വർക്കിംഗ്‌ കമ്മിറ്റി അധ്യക്ഷൻ കെ എ ഷെമീർ, കമ്മിറ്റി അംഗം യൂസുഫ് അലി എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...