കോതമംഗലം: അഗ്നി രക്ഷാനിലയത്തിൽ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനീക അഗ്നിരക്ഷാ വാഹനം എം.എൽ.എ. ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലർ എ ജി ജോർജ് , സ്റ്റേഷൻ ഓഫീസർ സി.പി. ജോസ് , പി.കെ എൽദോസ് കെ എം മുഹമ്മദ് ഷാഫി , എം.അനിൽകുമാർ .കെ.പി ഷമീർ , എന്നിവർ സംസാരിച്ചു. ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ എന്ന ഈ വാഹനം ചെറിയതും ഇടുങ്ങിയ വഴികളിലും രക്ഷാപ്രവർത്തനത്തിന് അത്യുത്തമമാണ്. അഗ്നിശമന പ്രവർത്തനങ്ങൾക്കും വാഹനാപകടങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഈ വാഹനം ഉപയോഗിക്കാം. ആധുനിക രീതിയിലുള്ള പമ്പും രക്ഷാ ഉപകരങ്ങളും ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
