Connect with us

Hi, what are you looking for?

ACCIDENT

നേര്യമംഗലം പാലത്തിൽ വാഹനാപകടം; കുട്ടമ്പുഴ സ്വദേശി മരണമടഞ്ഞു

കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം  പഴമ്പിള്ളിച്ചാൽ വറവുങ്കൽ  പോൾസൺ (59) ആണ് മരിച്ചത്. പഴമ്പിള്ളിച്ചാലിൽ നിന്നും കോതമംഗലത്തേക്ക് വരുന്ന ഓട്ടോ കോഴിക്കോട് നിന്ന് മൂന്നാറിലേക്ക് പോകുന്ന ടെമ്പോയുമായി നേര്യമംഗലം പാലത്തിൽ കൂട്ടിയിടിക്കുകയാകയായിരുന്നു. പോളിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലത്തിന്റെ മധ്യത്തിൽ നടന്ന അപകടത്തിന്റെ ഇടിയുടെ ആഘാതത്തിൽ ഓട്ടോ തല കീഴ്മറിയുകയായിരുന്നു. ഇതിലൂടെ വന്ന മറ്റ് യാത്രക്കാരനാണ് പരിക്കേറ്റവരെ വാഹനത്തിന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ എല്ലാവരെയും കോതമംഗലത്ത്ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്  ഏറെ നേരം ദേശീയ പാതയിൽ വാഹനഗതാഗതം തടസപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...