കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം പഴമ്പിള്ളിച്ചാൽ വറവുങ്കൽ പോൾസൺ (59) ആണ് മരിച്ചത്. പഴമ്പിള്ളിച്ചാലിൽ നിന്നും കോതമംഗലത്തേക്ക് വരുന്ന ഓട്ടോ കോഴിക്കോട് നിന്ന് മൂന്നാറിലേക്ക് പോകുന്ന ടെമ്പോയുമായി നേര്യമംഗലം പാലത്തിൽ കൂട്ടിയിടിക്കുകയാകയായിരുന്നു. പോളിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലത്തിന്റെ മധ്യത്തിൽ നടന്ന അപകടത്തിന്റെ ഇടിയുടെ ആഘാതത്തിൽ ഓട്ടോ തല കീഴ്മറിയുകയായിരുന്നു. ഇതിലൂടെ വന്ന മറ്റ് യാത്രക്കാരനാണ് പരിക്കേറ്റവരെ വാഹനത്തിന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ എല്ലാവരെയും കോതമംഗലത്ത്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ വാഹനഗതാഗതം തടസപ്പെട്ടു.

You must be logged in to post a comment Login