കോതമംഗലം – നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിലൈൻ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കിണറിൽ വീണ മ്ളാവിനെ രക്ഷപെടുത്തി. ആൾമറയില്ലാത്ത കിണറിൽ ഇന്നലെ രാത്രി വീണ മ്ളാവിനെ ഇന്നാണ് വീട്ടുകാർ കണ്ട് വനപാലകരെ വിവരം അറിയിച്ചത്.വാളറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, അടിമാലി ഫയർസ്റ്റേഷനിലെ പഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.വടവും നെറ്റും ഉപയോഗിച്ച് നാല് മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് മ്ളാവിനെ പുറത്തെടുത്തത്. വെളിയിൽ വന്നയുടൻ മ്ളാവ് വനത്തിനുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു.
