നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു കെട്ടിടത്തിൽ വാടക്കക്കും ആണ് പ്രവർത്തിച്ചു വന്നിരുന്നത്. ഇത് ഇപ്പോൾ ടൗണിൽ പഞ്ചായത്തിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഈ കെട്ടിടം പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തി 2 വർഷം കൊണ്ട് പണി പൂർത്തീകരിച്ച് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. കിടത്തി ചികിത്സയുള്ള ഹോമിയോ ആശുപത്രി ആക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഗ്രാമപഞ്ചായത്ത് മുൻപോട്ട് പോകുന്നത്. ഡിസ്‌പെൻസറിയുടെ ഉൽഘാടനം ഇടുക്കി MP ഡീൻ കുര്യയാക്കോസ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ആദ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ മുഖ്യപ്രഭാഷണം നടത്തി. ജോമി തെക്കേക്കര, TH നൗഷാദ്, സൗമ്യ ശശി,PM കണ്ണൻ,DPM ഡോക്ടർ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് കുഞ്ഞുമോൻ, ജിൻസി മാത്യു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ PR രവി, PMA കരിം,ജൈമോൻ ജോസ്,AC രാജശേഖരൻ, മാത്യു പോൾ, KA വരുഗീസ്,ജോയ് അറക്കകുടി, MV ദീപു,Cds ചെയര്പേഴ്സൺ ജമീല ശംസുദ്ധീൻ, ഹരിത കർമ സേന സെക്രട്ടറി രശ്മി കൃഷ്ണകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു സ്വാഗതവും, മെഡിക്കൽ ഓഫീസർ K പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.