കോതമംഗലം : ഇന്നലെ(16/10/2022)വൈകിട്ട് ഉണ്ടായ കനത്ത മഴയെ തുടർന്ന് നീണ്ടപാറയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിലുണ്ടായി. നേര്യമംഗലം – ഇടുക്കി റോഡിലെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. അടിയന്തിര അറ്റകുറ്റപ്പണി നടത്തി താത്കാലികമായി ഗതാഗതം പുന:സ്ഥാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ,പഞ്ചായത്ത് അംഗം ഹരീഷ് രാജൻ,കെ ഇ ജോയി,ദേശീയ പാത,പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
