Connect with us

Hi, what are you looking for?

CRIME

നേര്യമംഗലത്ത് വനപാലകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാള്‍ അറസ്റ്റിൽ.

കോതമംഗലം : നേര്യമംഗലത്ത് വനപാലകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാള്‍ അറസ്റ്റിൽ. കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം ഭാഗത്ത് കുമരംകുന്നേൽ വീട്ടിൽ പ്രജീഷ് (33), നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. വനപാലകരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാളും ഭാര്യയും കഴിഞ്ഞ ദിവസം ചെമ്പൻപാറ ഭാഗത്തുള്ള നഗരംപാറ ഫോറസ്റ്റ് ഓഫീസിൽ ചെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും ആക്രമിക്കുകയും, ഓഫീസിന്‍റെ ജനൽ എറിഞ്ഞുടയ്ക്കുകയുമായിരുന്നു.

പ്രജീഷ് നഗരംപാറ റിസർവ്വ് ഫോറസ്റ്റിൽ പാംപള ഭാഗത്ത് അനധികൃതമായി കൈയ്യേറി ഷെഡ് വച്ച് കെട്ടിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയിരുന്നു. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെയും അടിമാലി പോലീസ് സ്‌റ്റേഷനിലെയും നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. അന്വഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ശരത് ചന്ദ്രകുമാർ, ഷാജു ഫിലിപ്പ് എസ്.സി.പി.ഒ മാരായ ഷനിൽ, നസീമ എന്നിവരാണ് ഉണ്ടായിരുന്നത്

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...