കോതമംഗലം: നേര്യമംഗലം ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് എ ഐ വൈ എഫ് നേര്യമംഗലം മേഖല സമ്മേളനം ആവിശ്യപ്പെട്ടു. 1964 ൽ ആരംഭിച്ച ആശുപത്രിയിൽ ദിവസവും ആദിവാസി കോളനികളിൽ നിന്നടക്കം നൂറുകണക്കിന് രോഗികൾ ആണ് ചികിത്സക്കായി എത്തുന്നത് . കുടുംബ ആരോഗ്യകേന്ദമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒ.പി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളത്. പ്രശ്നം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുവാൻ സമ്മേളനം തീരുമാനിച്ചു. സമ്മേളനം എഐവൈഎഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ് ഉദ്ഘാടനം ചെയ്‌തു. പി എം ശിവൻ, പി റ്റി ബെന്നി, എൻ യൂ നാസ്സർ എന്നിവർ സംസാരിച്ചു. സൈറോ ശിവറാം അദ്ധ്യക്ഷനായി. ഭാരവാഹികൾ ആയി സി.എ മൈതീൻ പ്രസിഡന്റ സൈറോ ശിവറാം സെക്രട്ടറി ആയി തെരെഞ്ഞെടുത്തു.
You May Also Like
NEWS
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...
NEWS
കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...
NEWS
കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...
You must be logged in to post a comment Login