കോതമംഗലം: നേര്യമംഗലം – നീണ്ടപാറ റോഡിൽ നേര്യമംഗലം ടൗണിന് സമീപമുള്ള കോളനി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.ഇൻ്റർ ലോക്ക് കട്ട വിരിച്ചാണ് വെള്ളക്കെട്ട് പരിഹരിക്കുന്നത്. 30 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനത്തിനായി അനുവദിച്ചത്. നിർമാണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എം എൽ എ യും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തി.
