Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം പാലത്തിൽ വെള്ളക്കെട്ട് രൂക്ഷം: കാൽനടയാത്രക്കാർ ദുരിതത്തിൽ, അടിയന്തിര പരിഹാരം കാണണമെന്ന് എച്ച്.എം.എസ്.

കോതമംഗലം:  നേര്യമംഗലം ആർച്ച് പാലത്തിൽ വെള്ളക്കെട്ട് രൂക്ഷം, കാൽനടയാത്രക്കാർ ദുരിതത്തിൽ, അടിയന്തിര പരിഹാരം കാണണമെന്ന് എച്ച്.എം.എസ്. കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിലെ എറണാകുളം-ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് പെരിയാർ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ വളരെ പഴക്കമേറിയ നീളം കൂടിയ ആർച്ച് പാലത്തിൽ ഒരു ചെറിയ മഴ പെയ്താൽ പോലും നാല് സ്ഥലത്തായി വലിയ തോതിൽ വെള്ളം കെട്ടിക്കിടന്ന് മലിനജലമായി മാറുന്നു. ഇതു മൂലം ഇഞ്ചത്തൊട്ടി – കാഞ്ഞിരവേലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാൽനടയായി നേര്യമംഗലത്ത് എത്തിച്ചേരാൻ ഏക ആശ്രയമായ പാലത്തിലൂടെയുള്ള കാൽനടയാത്ര ദുരിതമായി മാറി സ്ക്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്ന് നീങ്ങുമ്പോൾ വാഹനങ്ങൾ കടന്ന് പോകുമ്പോൾ മലിനജലം ദേഹത്ത് തെറിക്കുന്നതും ദേഹം അഴുക്കായി യാത്ര മുടങ്ങുന്നതും മഴക്കാലമായാൽ നിത്യസംഭവമായി മാറി. പാലത്തിലെ അശാസ്ത്രീയമായ ടാറിംങ്ങ്മൂലം കുഴികൾ രൂപപ്പെടുകയും പാലത്തിൽ വെള്ളം പുറത്തേക്ക് പോകേണ്ട എട്ടോളം ഓവുകൾ അടഞ്ഞതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായതെന്നും ആയതിനാൽ പാലത്തിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണമെന്നും ജനതാ കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപിയും നിയോജക മണ്ഡലം പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപ്പെട്ടു.

ഫോട്ടോ: കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം ,ഇതു മൂലം കാൽനടയാത്രക്കാർ ദുരിതത്തിലാണ് പാലത്തിൽ നാല് സ്ഥലത്താണ് ഇത്തരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....