നെല്ലിമറ്റം: ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്നാട് സ്വദേശികളുടെ പച്ചക്കറികൾ കോതമംഗലത്ത് മാർക്കറ്റിലിറക്കി തിരികെ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ് വാൻ നെല്ലിമറ്റം കോളനിപടിയിലെ കൊടുംവളവിൽ വച്ച് നിയന്ത്രണം വിട്ട് ഇടത് ഭാഗത്തെ വലിയ ആഴമുള്ള പറമ്പിലേക്ക് മറയുകയായിരുന്നു. പരുക്കുപറ്റിയ വാഹനത്തിലെ ഡ്രൈവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് തന്നെ നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നത് നിത്യസംഭവമാണ്. അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
