നെല്ലിമറ്റം: നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് മറഞ്ഞ് അഞ്ച് പേർക്ക് പരിക്ക്.ഗുരുതര പരിക്കേറ്റ 16 കാരനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം മില്ലുംപടി ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായ്മറഞ്ഞു. നെല്ലിമറ്റം വാളാച്ചിറ സ്വദേശി അപ്പു (അനൂപ് – പല്ലാരിമംഗലത്ത് ബാർബർ ഷോപ് ഉടമ) ഉം കുടുംബവും സഞ്ചരിച്ച ബൈക്കും നെല്ലിക്കുഴി കമ്പനിപ്പടി പൂത്തായിയിൽ വീട്ടിൽ നൗഷാദും സഞ്ചരിച്ച ഓട്ടോയും തമ്മിലാണ് അപകടത്തിൽ പെട്ടത്. പരിക്ക് പറ്റിയ വരെ കോതമംഗലത്തേയും കോലഞ്ചേരിയിലേയും സ്വകാര്യ
ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കുപറ്റിയ ഓട്ടോയിൽ യാത്ര ചെയ്ത മുഹമ്മദ് നിഫാൽ ( 18) നെ ആലുവ രാജഗിരിൽ പ്രവേശിപ്പിച്ചു.കമ്പനിപടി സ്വദേശിനി നൗഷാദിൻ്റെ ഭാര്യ സനൂജ (41) യെ കോതമംഗലം ബസേലിയോസിലും ബൈക്ക് യാത്രക്കാരനായ അനൂപ് (അപ്പു)വിൻ്റെ ഭാര്യ നെല്ലിമറ്റം വാളാച്ചിറ തെക്കേക്കര വീട്ടിൽ ശാരി (35) മകൻ അദിദേവ് (3) എന്നിവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് നിരന്തരം അപകട മേഖലയാണ് കഴിഞ്ഞ വർഷം വിവിധ അപകടങ്ങളിലായി വിവാഹം ഉറപ്പിച്ചിരുന്ന കവളങ്ങാട് സ്വദേശിയുൾപ്പെടെ മൂന്നോളം ചെറുപ്പക്കാർ വാഹനാപകടങ്ങളിൽ മരിച്ചതും ഈ പ്രദേശത്താണ്. തിരക്കേറിയ പ്രദേശത്ത് സീബ്രാലൈൽ വരയ്ക്കന്നമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
