കോതമംഗലം : നെല്ലിക്കുഴിയില്‍ മരണപെട്ട വാവര്‍ ഷെമീറിന്‍റെ കുടുംബത്തിനായി നിര്‍മ്മിച്ച സ്വപ്ന ഭവനത്തിന്‍റെ താക്കോല്‍ കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ കുടുംബത്തിന് കൈമാറി. വഴിയോര മത്സ്യ വ്യാപാരിയും മുന്‍ സി.ഐ.ടി.യു ചുമട്ടു തൊഴിലാളിയുമായിരുന്ന വാവര്‍ ഷെമീറിന്‍റെ പെട്ടെന്നുളള മരണം മൂന്ന് കുട്ടികളുമായി വാടക കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു.
ഇതിനെ തുടര്‍ന്ന് സി.പി.ഐ (എം) നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.എം മജീദ് കണ്‍വീനറും,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം മുഹമ്മദ് ചെയര്‍മാനായി കൊണ്ട് ഷെമീര്‍ കുടുംബ സഹായസമിതി രൂപീകരിച്ച് നാട്ടുകാരുടെ സഹായത്തോടെ 900 സക്വയര്‍ ഫിറ്റ് വലിപ്പമുളള ഭവനം 9.5 ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മ്മിക്കുകയായിരുന്നു.
കോണ്‍ക്രീറ്റില്‍ തീര്‍ത്ത വീട് പൂര്‍ണ്ണമായും ടൈല്‍ വിരിച്ച് ചുറ്റുമതിലും ഗെയിറ്റുമടക്കം നിര്‍മ്മിച്ചാണ് താക്കോല്‍ കൈമാറിയത് . ചടങ്ങില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.എം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.എം മജീദ് , നെല്ലിക്കുഴി ജുമാമസ്ജിദ് ഇമാം ഷിഹാബുദ്ധീന്‍ സഖാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം,ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി,ജില്ലാപഞ്ചായത്ത് അംഗം കെ.എം പരീത്,സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍,ഫൗസിയ ഷിയാസ്,കെ.ജി ചന്ദ്രബോസ്,കെ.എം ആസാദ് പരീത് പട്ടമ്മാവുടി,നവാസ് ചേലക്കുളം,ബഷീര്‍ കുഴിപ്പിളളി,നവാസ് കാബാക്കുടി, നൗഷാദ് മണിമല, പൂക്കുഴി അമീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
You must be logged in to post a comment Login