നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി ഭരണം അവസാനിക്കാറായ വർഷത്തിൽ അവതരിപ്പിച്ച ബഡ്ജെറ്റിനൊപ്പം അംഗങ്ങൾക്കും ഭരണസമിതിയോട് അടുപ്പം പുലർത്തുന്നവർക്കുമായി ഉരുളി സമ്മാനമായി നൽകിയെന്ന ആരോപണം ചൂട് പിടിക്കുന്നു. സംസ്ഥാനവും ത്രിതല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ചിലവുകൾ വെട്ടികുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് ഒരു ലക്ഷത്തിലധികം രൂപ സമ്മാന വിതരണത്തിനായി ചിലവഴിച്ചിരിക്കുന്നത് എന്നാണ് ആരോപണം. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് അവതരണം മാത്രം നടത്തുകയും ഇതോടനുബന്ധിച്ച വിരുന്നു സൽക്കാരം ഒഴിവാക്കുകയും ചെയ്തിരുന്നു തുടർന്ന് സമ്മാനങ്ങൾ അംഗങ്ങളുടെയും അടുപ്പക്കാരുടെയും വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു എന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
നെല്ലിക്കുഴി പഞ്ചായത്തിൽ ബഡ്ജറ്റ് അവതരണത്തിൽ അംഗങ്ങൾക്കും സി പി എം ഏജന്റ് മാർക്കും ഉരുളി സംഭാവനക്ക് ലക്ഷങ്ങൾ പൊടിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്കെതീരെ ഉരുളി സമർപ്പിച്ചുള്ള പ്രതിഷേധ സമരത്തിന് നെല്ലിക്കുഴി -ചെറുവട്ടുർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ വിജിത് വിജയൻ, റിയാസ് തോട്ടത്തികുളം. അബ്ദുള്ള മേള, റിയാസ് ഓലിക്കൽ, നാസർ എം കെ എന്നിവർ നേതൃത്വം നൽകി.