നെല്ലിക്കുഴി : വിധവയായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരിൽ നിന്നും സമാഹരിച്ച സമ്മാനത്തുക ആ കുടുംബത്തിന് കൈമാറാതെ മുക്കിയ പഞ്ചായത്ത് പ്രിസിഡന്റ് രാജിവെക്കണമെന്നും , പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു ഡി ഫ് മെമ്പർമാർ കമ്മിറ്റി ബഹിഷ്കരിച്ചു പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അതിനെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു. കുത്തിയിരിപ്പ് സമരത്തിൽ സത്താർ വട്ടക്കുടി , എം ഐ നാസ്സർ , പി എ ശിഹാബ് , രഹന നൂറുദ്ധീൻ , ഫൗസിയ ഷിയാസ് , നദീറ പരീത് തുടങ്ങിയവർ പങ്കെടുത്തു.

You must be logged in to post a comment Login