Connect with us

Hi, what are you looking for?

CRIME

ഒന്നര കിലോ കഞ്ചാവുമായി തലക്കോട് സ്വദേശി ടിജോ ജോയിയെ എക്സൈസ് സംഘം പിടികൂടി

 

നേര്യമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻ‌സ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് തലക്കോട് (പിറക്കുന്നം) ഡിപ്പോപടി ഭാഗത്ത്‌ നിന്നും 1.36 kg കഞ്ചാവ് കണ്ടെടുത്തു. പിറക്കുന്നം സ്വദേശി ജോയി മകൻ ടിജോ ജോയിയെയാണ്(29/24) പിടികൂടിയത്.രാവിലെ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നി പിടികൂടിയ ടിയാന്റെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും തുടർന്ന് ടിയാന്റെ ഫോൺ പരിശോധിച്ചതിൽ കഴിഞ്ഞ ദിവസ്സം കഞ്ചാവ് വാങ്ങിയതിന്റെ ഫോട്ടോകൾ കണ്ടെത്തുകയും തുടർന്ന് ടിയാനെ ചോദ്യം ചെയ്തതിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ചത് കാണിച്ചു തരുകയുമായിരുന്നു.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും കസ്റ്റഡിയിൽ എടുത്തു.തൊടുപുഴയിലുള്ള ഒരാളിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതാണെന്നും 35000/- രൂപ നൽകിയെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.ടിയാൻ കഞ്ചാവ് വാങ്ങിയ ആളെയും മറ്റ് ഇടപാടുക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ടിയാൻ മാരെ പിടികൂടുന്നതാണെന്നും സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

പ്രതിയെ കോതമംഗലം JFCM കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ്സ് കണ്ടെടുത്ത പാർട്ടിയിൽ അസി എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി. കെ. ബാലകൃഷ്ണൻ നായർ, പ്രിവൻറ്റീവ് ഓഫിസർ ജിമ്മി വി. എൽ, പ്രിവന്റ്റീവ് ഓഫിസർ ഗ്രേഡ് സുമേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ നന്ദു. എം. എം, രാഹുൽ പി.ടി, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവരുമുണ്ടായിരുന്നു. മദ്യം, മായക്കുമരുന്നു കളുമായി ബന്ധപ്പെട്ട പരാതി പൊതു ജനങ്ങൾക്ക്‌ 9400069562 എന്ന നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണെന്ന് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!