നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായതോടെ ഉപരി പഠനത്തിനായുളള പ്ലസ് വണ്‍,ഡ്രിഗ്രി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാന്‍ ആശങ്കയിലായ കുട്ടികള്‍ക്ക് നാളെ മുതല്‍ അക്ഷയ വഴി അപേക്ഷ സമര്‍പ്പിക്കാം. പഞ്ചായത്തിലെ അക്ഷയ സെന്‍ററുകള്‍ നാളെ രാവിലെ 8 മണിമുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കും.
വിദ്യാർത്ഥികളുടെ ഉപരിപഠന അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷകളു മായിഅക്ഷയ സെന്ററുകളിൽ എത്തുന്നവർ അവരവരുടെ അപേക്ഷകള്‍ അവിടെ നൽകി വിദ്യാര്‍ത്ഥികള്‍ തിരികെ പോകേണം. അപേക്ഷയുമായി ബന്ധപ്പെട്ട പിന്നീടുള്ള കാര്യങ്ങൾ അക്ഷയ സെന്ററിലെ ബന്ധപെട്ടവര്‍ ആവശ്യമെങ്കിൽ ഫോണ് വഴി നിങ്ങളെ ബന്ധപെട്ട് സഹായം അഭ്യര്‍ത്ഥിക്കും.
അപേക്ഷ സമര്‍പ്പണത്തി നുളള നടപടികള്‍ ആരംഭിക്കുകയും പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആവുകയും ചെയ്തതോടെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയിലായിരുന്നു. ഇതോടെ ഗ്രാമപഞ്ചായത്ത് തഹല്‍സിദാറു മായി ബന്ധപെട്ട് അക്ഷയ സെന്‍റര്‍ തുറക്കാനുളള അനുമതി വാങ്ങുകയായിരുന്നു. അക്ഷയ സെന്‍ററിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കുകയും കൃത്യമായ സാമൂഹ്യ അകലം പാലിക്കുകയും അക്ഷയ സെന്ററുകളിൽ സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യേണമെന്ന മുന്നറിയിപ്പുണ്ട്.